11:36pm 11 November 2026
NEWS
സിൽക്ക് ഇന്ത്യ പ്രദർശനം കൊച്ചിയിൽ
14/11/2025  05:28 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
സിൽക്ക് ഇന്ത്യ പ്രദർശനം കൊച്ചിയിൽ

കൊച്ചി: ഇന്ത്യയൊട്ടുക്കുമുള്ള സില്‍ക്കുല്‍പ്പാദകരെയും, പട്ടുസാരി നെയ്ത്തുകാരെയും, സഹകരണ സ്ഥാപനങ്ങളെയും അണിനിരത്തിക്കൊണ്ട് അഭിവൃദ്ധി സംഘടിപ്പിക്കുന്ന സില്‍ക്ക് ഫെസ്റ്റിവല്‍ ''സില്‍ക്ക് ഇന്ത്യ 2025'' പനമ്പിള്ളി നഗർ  റോട്ടറി  ബാലഭവനിൽ
പ്രദർശനം ആരംഭിച്ചു.

സിൽക്ക് നിർമ്മാതാക്കൾ, സിൽക്ക് സാരി നെയ്ത്തുകാർ, കൈത്തറി ക്ലസ്റ്ററുകൾ, സിൽക്ക് സഹകരണ സംഘങ്ങൾ എന്നിവരൊരുക്കുന്ന  പുതിയ  ഉത്സവ-വിവാഹ ശേഖരങ്ങളാണ് വിവിധ സംസ്ഥാനങ്ങളെ പ്രതിനിധീകരിക്കുന്ന അമ്പതിലധികം സ്റ്റാളുകളിലായുള്ളത്.

കാലാവസ്ഥാപരവും, ഭൂമിശാസ്ത്രപരവുമായ വ്യത്യാസത്തിന്റെ അടിസ്ഥാനത്തില്‍ ഉല്‍പ്പാദിപ്പിക്കുന്ന പട്ടുകളില്‍ പ്രമുഖമായവ ടസ്സര്‍, എറി, മള്‍ബറി, മുഗാ എന്നിവയാണ്. ബീഹാര്‍, ആസ്സാം, ഛത്തീസ്ഗഡ് എന്നീ മൂന്ന് സംസ്ഥാനങ്ങളിലാണ് ടസ്സര്‍, മുഗാ എന്നിവ ഉല്‍പ്പാദിപ്പിക്കുന്നതെന്ന്
അഭിവൃധിയുടെ ചീഫ് കോർഡിനേറ്റർ . ടി. അഭിനന്ദ് പറഞ്ഞു.

ബീഹാറിൽ നിന്നുള്ള ഓർഗാനിക് ടസാർ സിൽക്ക് സാരികൾ, സ്യൂട്ട് & സ്റ്റോളുകൾ എന്നിവയുടെ വിശാലമായ പ്രദർശനം; കർണാടകയിൽ നിന്നുള്ള ക്രേപ് സിൽക്ക്, ജോർജറ്റ് സിൽക്ക്, അരിനി സിൽക്ക്, പ്രിൻ്റഡ് സാരികൾ; തമിഴ്നാട്ടിൽ നിന്നുള്ള കാഞ്ജീവരം സിൽക്ക് സാരികൾ , ഡിസൈനർ ഫാൻസി സാരികൾ; ആന്ധ്രാപ്രദേശിൽ നിന്നുള്ള ധർമ്മവര, ഉപ്പട, ഗദ്വാൾ, മംഗളഗിരി , പോച്ചമ്പള്ളി സാരികൾ; ഉത്തർപ്രദേശിൽ നിന്നുള്ള ലഖ്‌നവി ചിക്കൻ വർക്ക് സാരി, മൾബറി സിൽക്ക്, ജംദാനി, ജമവാർ സിൽക്ക് & ഷിഫോൺ സിൽക്ക്; മഹാരാഷ്ട്രയിൽ നിന്നുള്ള പൈതാനി സാരീസ്; പഞ്ചാബിൽ നിന്നുള്ള പട്യാല ഡ്രസ് മെറ്റീരിയലുകൾ; ഒറീസയിൽ നിന്നുള്ള സംബൽപുരി, ഇക്കത്ത് സാരികൾ; എക്സ്ക്ലൂസീവ് റോ സിൽക്ക് സാരികൾ, മധ്യപ്രദേശിൽ നിന്നുള്ള മഹേശ്വരി, ചന്ദേരി സിൽക്ക് സാരികൾ, സ്യൂട്ടുകൾ;  വെസ്റ്റ് ബംഗാളിൽ നിന്നുള്ള ബലൂചാരി, കാന്ത സാരീസ്,  സർദോസി വർക്കുകൾ, അസമിൽ നിന്നുള്ള മുഗ, എറി സിൽക്ക് സാരികൾ;ജമ്മു കശ്മീരിൽ നിന്നുള്ള പ്രിന്റഡ് സാരികൾ, പശ്മിന ഷാളുകൾ,രാജസ്ഥാനിൽ നിന്നുള്ള ഹാൻഡ് ബ്ലോക്ക് പ്രിന്റ് വസ്ത്രങ്ങൾ തുടങ്ങിയവ പ്രത്യേകം സ്റ്റാളുകളിലായി മേളയിലുണ്ട്. 

നിർമ്മാതാക്കൾ നേരിട്ടുള്ള വിൽപ്പനയായതിനാൽ ഉൽപ്പന്നങ്ങൾ വളരെ ന്യായമായ വിലയിൽ ലഭിക്കുമെന്ന്  അഭിനന്ദ് പറഞ്ഞു.

പ്രദർശനം രാവിലെ 10.30 മുതൽ രാത്രി 8.30 വരെ വരെയാണ്.  10 ദിവസം നീണ്ട നിൽക്കുന്ന മേള നവംബർ 23 ന് സമാപിക്കും. പ്രവേശനം സൗജന്യമാണ്.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക: ടി. അഭിനന്ദ് 08553416929

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img